പട്ന: ബിഹാറിലെ മദ്യനിരോധനത്തിൽ മുഖ്യമന്ത്രി നിതീഷ് കുമാറിനെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. മദ്യനിരോധനം ഏർപ്പെടുത്തിയതിനെ ധീരമായ തീരുമാനം എന്നാണ് മോദി വിശേഷിപ്പിച്ചത്.
സാമൂഹ്യമാറ്റം നടപ്പിലാക്കുകയെന്നത് ബുദ്ധിമുേട്ടറിയ കാര്യമാണ്. മദ്യനിരോധനത്തിലൂടെ ഇതാണ് ബിഹാർ നടപ്പിലാക്കിയത്. മദ്യനിരോധനം പൂർണ്ണമായ നടപ്പാക്കാനുള്ള ഉത്തരവാദിത്വം മുഖ്യമന്ത്രിക്ക് മാത്രമല്ല ഉള്ളെതന്നും ബിഹാറിലെ ജനങ്ങൾക്ക് ഇതിൽ പങ്കുവഹിക്കാൻ കഴയുമെന്നും മോദി പറഞ്ഞു. രാജ്യം മുഴുവൻ ഇൗ തീരുമാനത്തിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗുരു ഗോബിന്ദ് സിങിെൻറ 350ാം ജന്മദിന വാർഷികത്തോട് അനുബന്ധിച്ച് നടത്തിയ പൊതു സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മോദി. നോട്ട് പിൻവലിക്കൽ തീരുമാനത്തെ നേരത്തെ നിതീഷ് കുമാർ അനുകൂലിച്ചിരുന്നു. നിതീഷിെൻറ തന്നെ സഖ്യകക്ഷികളായ കോൺഗ്രസും രാഷ്ട്രീയ ജനതദള്ളും തീരുമാനത്തെ എതിർത്തിരുന്നു.
2013ൽ നന്ദ്രേമോദിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാക്കാനുള്ള ബി.ജെ.പി നീക്കത്തിൽ പ്രതിഷേധിച്ച് 18 വർഷം നീണ്ട ബി.ജെ.പി ബന്ധം ഉപേക്ഷിച്ച് നിതീഷ് പുറത്ത് വന്നിരുന്നു. പിന്നീട് നടന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ രണ്ട് സീറ്റുകൾ നേടാൻ മാത്രമേ നിതീഷിന് കഴിഞ്ഞുള്ളു. എന്നാൽ 2015ൽ ലാലുവിെൻറ രാഷ്ട്രീയ ജനതാദള്ളുമായി ചേർന്ന് തെരഞ്ഞെടുപ്പിനെ നേരിട്ട നിതീഷിെൻറ ജനതാദൾ യുണൈറ്റഡ് ബിഹാറിൽ വിജയിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.